അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി, നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയും

വെള്ളി, 22 ഡിസം‌ബര്‍ 2017 (17:52 IST)

വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരും. കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. 
 
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉൾപ്പെടെയുള്ള പ്രമുഖരെ മറികടന്നാണ് രൂപാണി വീണ്ടും മുഖ്യമന്ത്രിയാകുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിനെ മറികടന്ന് തുടർച്ചയായ ആറാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്.  
 
ഗുജറാത്തിൽ ഇത്തവണ ബിജെപിക്കു സീറ്റുകൾ കുറഞ്ഞ സാഹചര്യത്തിൽ രൂപാണിയെ മാറ്റി പുതിയ മുഖ്യമന്ത്രി വരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് വിജയ് രൂപാണിയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിജയ് രൂപാണി ഗുജറാത്ത് Gujarat നിധിൻ പട്ടേൽ Vijay Roopani Nidhin Patel

വാര്‍ത്ത

news

സിനിമാ സെറ്റിൽ ഉണ്ണി മുകുന്ദന്റെ ഗുണ്ടായിസം

മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ണി മുകുന്ദന്റെ സിനിമാ സ്റ്റൈൽ ഗുണ്ടായിസം. ഇന്നലെ റിലീസ് ...

news

ഓഖി ദേശീയദുരന്തമല്ല, കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്: രാജ്നാഥ് സിംഗ്

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചുണ്ടായ വിപത്തുകള്‍ ദേശീയ ദുരന്തമായി ...

news

മീരയ്ക്ക് ശേഷം മലയാളം കാത്തിരിക്കേണ്ടി വന്നത് 14 വര്‍ഷം !

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ ...

news

ഉനൈസിനോട് പരസ്യമായി മാപ്പ് ചോദിച്ച് പാർവതി!

സിനിമ വ്യക്തി ജീവിതത്തെ ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുന്നുണ്ട് എന്നതിന് സ്വന്തം ...