ആ വാർത്ത കേട്ട് ആദ്യം ഞെട്ടി, പിന്നെ ചിരിച്ചു; സ്മൃതി ഇറാനി പറയുന്നു

വ്യാഴം, 21 ഡിസം‌ബര്‍ 2017 (08:57 IST)

ഗുജറാത്തിലേയും ഹിമാചൽ പ്രദേശിലേയും തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ആരാകും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ഇതിനിടയിൽ ഉയർന്നു വന്ന പേരുകളിൽ മുൻപന്തിയിൽ തന്നെയുള്ളത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെതാണ്. എന്നാൽ, സ്മൃതി ഇറാനി വാർത്തകളോട് പ്രതികരിക്കുന്നു.
 
ഗുജറാത്ത് മുഖ്യമന്ത്രി താന്‍ ആയിരിക്കില്ലെന്നും കള്ളപ്രചാരണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കുകയാണ്. ഇപ്പോഴുള്ള സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് മന്ത്രി ആരോപിച്ചു. അതിന്റെ ലക്ഷ്യമായിട്ടാണ് ഇപ്പോൾ ഓരോ വാർത്തകൾ വരുന്നതെന്നും മന്ത്രി പറഞ്ഞു.
 
ഗുജറാത്തിൽ വിജയനില താഴേക്ക് പോയതിനാലാണ് സ്‌മൃതി ഇറാനിയുടെ പേരുകൾ ഉൾപ്പടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരും നിർദേശിച്ചത്. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ളത് തെറ്റായ പ്രചാരണമാണെന്നും ഇതിനെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് സ്മൃതി വ്യക്തമാക്കിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, അട്ടിമറി വിജയം പ്രതീക്ഷിച്ച് ദിനകരൻ പക്ഷം

അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. ...

news

വ്യാ‌ജരേഖ നൽകി വാഹന രജിസ്‌ട്രേഷൻ; സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും

വ്യാജരേഖ നൽകി പോണ്ടിച്ചേരിയിൽ വാഹനം രജിസ്ട്രേഷൻ നടത്തിയ കേസിൽ നടനും എം പിയുമായ സുരേഷ് ...

news

രാഹുലും ചാഹലും ശ്രീലങ്കയെ എറിഞ്ഞൊതുക്കി, ട്വന്റി 20യിൽ ഇന്ത്യക്ക് 93 റൺസ് ജയം

ഒന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 93 റൺസിനാണ് ഇന്ത്യൻ ടീം ...

news

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും വീ​സ അ​നു​വ​ദി​ച്ചു; കൂ​ടി​ക്കാ​ഴ്ച 25ന് ന​ട​ക്കു​മെ​ന്ന് സൂചന

വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു പാകിസ്‌ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ...

Widgets Magazine