പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ; ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് യാത്ര തിരിക്കും

ന്യൂഡല്‍ഹി, നരേന്ദ്രമോദി, ബ്രസ്സല്‍സ്, റിയാദ്, വാഷിങ്ങ്ടണ്‍ newdelhi, narendramodi, brussals, riyad, vashington
ന്യൂഡല്‍ഹി| സജിത്ത്| Last Updated: ചൊവ്വ, 29 മാര്‍ച്ച് 2016 (12:04 IST)
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് യാത്ര തിരിക്കും. വാഷിങ്ടണ്‍, ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സ്, സൗദി അറേബ്യയിലെ റിയാദ് എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്.

ബെല്‍ജിയത്തിലെ തീവ്രവാദി ആക്രമണത്തിന് തൊട്ടു പിന്നാലെയാണ് മോദിയുടെ യാത്ര. ബ്രസ്സല്‍സില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ബ്രസ്സല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ വാണിജ്യ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അതിനുശേഷം വാഷിങ്ങ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിലും മോദി പങ്കെടുക്കുന്നുണ്ട്.


ഉച്ചകോടിയില്‍ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ മോദി ഉന്നയിക്കുമെന്നാണ് സൂചന. തുടര്‍ന്ന് സൗദി അറേബ്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി റിയാദില്‍ എത്തും. സൗദി രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :