രാജ്യത്തെ ആദ്യ വ‍ജ്ര ഖനന ലേലം ഉടന്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ആദ്യ വ‍ജ്ര ഖനന ലേലം ഉടന്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു

ന്യൂഡല്‍ഹി, വജ്രം, മധ്യപ്രദേശ് newdelhi, diamond, madhyapradesh
ന്യൂഡല്‍ഹി| സജിത്ത്| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (12:48 IST)
രാജ്യത്തെ ആദ്യ വ‍ജ്ര ഖനന ലേലം ഉടന്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മധ്യപ്രദേശിലെ ഹാത്പുര്‍ മേഖലയിലാണ് ഖനനം നടത്താന്‍ ഉദ്ദേശിക്കുന്നത്. 136 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന മേഖലയില്‍ 604336 ടണ്ണോള്ളം ലവണാംശം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഖനനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഫെബ്രുവരിയിലാണ് സ്വകാര്യ മേഖലയ്ക്കായി രാജ്യത്തെ ആദ്യ സ്വര്‍ണ ഖനന ലേലം നടത്തിയത്. അന്ന് വേദാന്ത ലിമിറ്റഡാണ് ലേലത്തില്‍ വിജയിച്ചത്. ഒരു മാസത്തിനകംതന്നെ ലേലം നടത്താനാണു ലക്ഷ്യമിടുന്നതെന്ന് ഖനി മന്ത്രാലയ സെക്രട്ടറി ബല്‍വീന്ദര്‍ കരുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :