മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (10:04 IST)
മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി മരിച്ചു. ബുധനാഴ്ച വൈകുന്നേരം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമണിയോടെ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യമെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു.

സാമൂഹികപ്രവര്‍ത്തകയായ കമലയെ 1965ലായിരുന്നു അദ്വാനി വിവാഹം കഴിച്ചത്. പ്രതിഭ, ജയന്ത് എന്നിവര്‍ മക്കളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കമല അദ്വാനിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. അദ്വാനി കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്ന് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി, അദ്വാനിയുടെ ശക്തിയായിരുന്നു കമല അദ്വാനി എന്നും ട്വിറ്ററില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :