എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ വിജയ് മല്യ ഹാജരാകില്ല

രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ടു ഹാജരാകില്ല

ന്യൂഡല്‍ഹി, വിജയ് മല്യ, എന്‍ഫോഴ്‌സ്‌മെന്റ് newdelhi, vijay mallia, enforcement
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 9 ഏപ്രില്‍ 2016 (12:04 IST)
രാജ്യംവിട്ട മദ്യ വ്യവസായി ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ടു ഹാജരാകില്ല.
ഇന്ന് ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയ്ക്ക് സമന്‍സ് അയച്ചിരുന്നു. മൂന്നാം തവണയാണ് മല്യ സമയം നീട്ടി ചോദിക്കുന്നത്.

ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം നികുതി വെട്ടിക്കാന്‍ വിദേശത്ത് നിക്ഷേപിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത്.
മല്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച എന്‍ഫോഴ്സ്മെന്റ് മല്യയോട് ഇന്ന് കോടതിയില്‍ ഹാജരാകണമെന്നും അഞ്ച് വര്‍ഷത്തെ നികുതി രേഖകള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് മല്യ അറിയിച്ചിരിക്കുന്നത്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഇടപാടുകളിലും മല്യ വിമാനക്കമ്പനിക്കായി വാങ്ങിയ ബാങ്ക് വായ്പകളിലും തിരിമറി നടത്തി വന്‍തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്നറിയാനാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുന്നത്. മല്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. 9000 കോടി രൂപയാണ് മല്യ ബാങ്കുകള്‍ക്ക് തിരിച്ചടക്കാനുള്ളത്. മല്യയുടെ എല്ലാതരം സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനമെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :