ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (10:00 IST)
എല്ലാ ബാങ്കുകളും തങ്ങളുടെ ശാഖകളിലെ കൗണ്ടറുകള്‍ ഗവണ്മെന്റ് ബിസിനസുകള്‍ നടത്തുന്നതിനായി ഇന്ന് രാത്രി എട്ടു വരെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം.
ധനകാര്യ വര്‍ഷത്തിന്റെ അവസാനദിനമായതിനാലും നികുതിദായകര്‍ക്ക് നികുതി ഒടുക്കേണ്ടത് കണക്കിലെടുത്തുമാണ് റിസർവ് ബാങ്ക് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് പണമിടപാടുകള്‍ക്കുള്ള സമയവും ഇന്ന് അര്‍ധരാത്രി വരെ നീട്ടിയിട്ടുണ്ട്.