ഈ വർഷം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

ന്യൂഡ‌ൽഹി, ബുധന്‍, 30 മാര്‍ച്ച് 2016 (17:37 IST)

2016-17 വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായി കുറയുമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അറിയിച്ചു. സാമ്പത്തിക വളർച്ച കുറയുന്നതിലൂടെ രാജ്യത്തിന് സാമ്പത്തികമായി നഷ്ടമുണ്ടാക്കാനിടയുണ്ടെന്നും ബാങ്ക് അറിയിച്ചു.
 
അതേസമയം, അസംസ്‌കൃത എണ്ണയുടെ നിരക്കിലുള്ള നേരിയ വർധനവും സർക്കാർ ജീവനക്കാരുടെ ശമ്പ‌ള പരിഷ്കരണവും രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ വർധനവുണ്ടാക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഔട്ട്ലുക്കിൽ ഇതിന്റെ വ്യക്തമായ വിവരങ്ങ‌ൾ വിശദീകരിക്കുന്നുമുണ്ട്.
 
ഇന്ത്യയെ ലോകത്തിലെ ഏറ്റ‌വും വളർച്ചാ സാധ്യതയുള്ള സമ്പദ്ഘടനകളിലൊന്നായി ഉയർത്താൻ പുതിയ സാമ്പത്തിക പരിഷ്കരണങ്ങ‌ൾക്ക് സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.8 ശതമാനമായിരുന്നുവെന്നും എഡിബിയുടെ റിപ്പോർട്ടിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യം 7.75 ശതമാനം ഉയരുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

‘കലി’യടങ്ങുന്നില്ല, കോടികള്‍ ലാഭം, ബോക്സോഫീസില്‍ ദുല്‍ക്കര്‍ ഭരണം - ഏവരും പറയുന്നു “ദുല്‍ക്കര്‍ പഴയ ദുല്‍ക്കറല്ല” !

ചിലര്‍ക്ക് സംശയമായിരുന്നു, ‘കലി’ എന്ന സിനിമ വേണ്ടത്ര സ്വീകരിക്കപ്പെടുമോ എന്ന്. കാരണം, ...

news

മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വി 'വിറ്റാര ബ്രെസ' വിപണിയില്‍

ഡീസല്‍ എന്‍ജിനോടെയാണ് വിറ്റാര ബ്രെസ വില്‍പ്പനയ്ക്കെത്തുന്നത്. ഹാച്ച്ബാക്കായ സ്വിഫ്റ്റിനു ...

news

വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തില്‍ വന്‍ വര്‍ധന

1000 സി സി വരെയുള്ള സ്വകാര്യ കാറുകൾക്ക് 39.9% വർധനയാണ് ഉണ്ടയത്. ഇത് 1468 രൂപയിൽനിന്ന് ...

news

ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനമായ "കിയ" ഇന്ത്യയിലേയ്ക്ക്!!!

കോംപാക്ട് എസ് യു വിയായ ‘സ്പോട്ടേജ്’, ക്രോസ്ഓവറായ ‘സോൾ’, ഹാച്ച്ബാക്കായ ‘റിയോ’ ...

Widgets Magazine