നേതാജിയുമായി ബന്ധപ്പെട്ട 50 രേഖകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 50 രേഖകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 50 രേഖകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പത്ത് എണ്ണവും പത്ത് എണ്ണം ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതും 30 എണ്ണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്

 ന്യൂഡല്‍ഹി, നേതാജി സുഭാഷ് ചന്ദ്രബോസ് Newdelhi, Nethaji Subhash Chandrabose
ന്യൂഡല്‍ഹി| rahul balan| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (20:48 IST)
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 50 രേഖകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.
50 രേഖകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പത്ത് എണ്ണവും പത്ത് എണ്ണം ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതും 30 എണ്ണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ളതുമാണ്. www.netajipapers.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രേഖകള്‍ പുറത്തുവിട്ടത്.

ഇന്ന് പുറത്തു വിട്ടത് 1965 മുതല്‍ 2009 വരെയുള്ള രേഖകളാണ്. നേതാജി കൊല്ലപ്പെട്ടുവെന്ന് കരുതുന്ന 1945ലെ വിമാനാപകടത്തിന് ശേഷം നടന്ന അന്വേഷണത്തിന്റെ വിവരങ്ങളും പുറത്തുവിട്ട രേഖകളില്‍ ഉള്‍പ്പെടുന്നു. നേതാജിയുമായി ബന്ധപ്പെട്ട് രേഖകള്‍ ഇതിന് മുന്‍പും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :