ബഡ്ജറ്റ് ഏഴുമുതല്‍; കടുത്ത നടപടിയുണ്ടാവും

ബിജെപി , ന്യൂഡല്‍ഹി ,  ജൂലൈ7
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 23 ജൂണ്‍ 2014 (12:42 IST)
ബിജെപി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് ജൂലൈ ഏഴുമുതല്‍ ആരംഭിക്കും. ഏഴിന് ആരംഭിക്കുന്ന ബഡ്ജറ്റ് പതിനാലിന് അവസാനിക്കും. ജൂലൈ എട്ടിനാണ് റെയില്‍വെ ബഡ്ജറ്റ്അവതരിപ്പിക്കുക. പത്താം തിയതിയാണ് പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പൊതുബജറ്റ് അവതരിപ്പിക്കുക.

ആദായ നികുതി പരിധി
രണ്ടു ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്. ഭവന വായ്‌പ,
വാഹന ഇൻഷ്വറൻസ് പ്രീമിയം എന്നിവയുടെ പരിധിയും ഉയർത്തിയേക്കും.

നിലവിൽ രണ്ടു ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതിയില്ല. അഞ്ചു ലക്ഷം രൂപവരെയുള്ളവർ പത്തു ശതമാനം നികുതി നൽകുകയും വേണം.
അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവരിൽ നിന്ന് 20 ശതമാനവും അതിനു മുകളിൽ 30 ശതമാനവുമാണ് നികുതി ഈടാക്കുന്നത്.

പൊതു ബഡ്ജറ്റില്‍ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് നേരെത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ ഈ മേഘലയില്‍ കടുത്ത പരിഷ്ക്കാരങ്ങള്‍ ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ റെയില്‍വെ ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്.

ജൂലായ് എട്ടിന് മന്ത്രി സദാനന്ദ ഗൗഡ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിക്കും. നിലവില്‍ റെയില്‍വെ യാത്രാ കൂലിയും, ചരക്ക് കൂലിയും കൂട്ടിയ സാഹചര്യത്തില്‍ ഈ മേഘലയില്‍ മാറ്റങ്ങള്‍ ഉണ്ടാവില്ല. റെയില്‍വെ നിരക്ക് കൂട്ടലില്‍ ബിജെപി സര്‍ക്കാരിനെതിരെ രാജ്യ വ്യാപകമായി കടുത്ത പ്രതിഷേധം അലയടിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :