ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കുതിരക്കച്ചവടം നടത്തില്ലെന്ന് ബിജെപി

ന്യൂഡല്‍ഹി| Last Modified ശനി, 21 ജൂണ്‍ 2014 (11:18 IST)
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കൂറുമാറ്റ രാഷ്ട്രീയമോ കുതിരക്കച്ചവടമോ നടത്തില്ലെന്ന് ബിജെപി. ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ബിജെപി വക്താവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി രംഗത്തെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപി ജയിച്ചതോടെയാണ് അവര്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന അഭ്യൂഹം ശക്തമായത്. ബിജെപി. എംഎല്‍എമാരായ ഹര്‍ഷവര്‍ധന്‍, രമേഷ് ബിധൂരി, പര്‍വേഷ് വര്‍മ എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പാര്‍ട്ടി നിയമസഭാംഗങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു.

70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 31 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബിജെപി. എന്നാല്‍, കേവലഭൂരിപക്ഷമില്ലാഞ്ഞതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ല. 28 സീറ്റ് നേടിയ ആം ആദ്മി പാര്‍ട്ടി (എഎപി) കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ 49 ദിവസം ഭരിച്ചശേഷം രാജിവെച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :