മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

  ഗോപിനാഥ് മുണ്ടെ , സിബിഐ , ന്യൂഡല്‍ഹി ,
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (14:35 IST)
അപകടത്തില്‍ മരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാവിലെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്നാവിസും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് അവധൂത് ആണ് ഈ വിഷയത്തില്‍ ശക്തമായ ആവശ്യം ഉന്നയിച്ചത്.

ജൂണ്‍ മൂന്നിന് കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :