പി കരുണാകരന്‍ സിപിഎം ലോക് സഭ കക്ഷി നേതാവ്

  പി കരുണാകരന്‍ , ന്യൂഡല്‍ഹി , ലോക് സഭ കക്ഷി നേതാവ് ,
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (13:28 IST)
പി കരുണാകരന്‍ എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് ലോക് സഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീമിനെ ഉപനേതാവായും ത്രിപുരയില്‍ നിന്നുള്ള ജിതേന്ദ്ര ചൗധരിയെ പാര്‍ട്ടി വിപ്പായും തെരഞ്ഞെടുത്തു. കാസര്‍കോട് ലോക്സഭാ സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് പി കരുണാകരന്‍.

സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സ്വതന്ത്രരായി വിജയിച്ച ഇന്നസെന്‍റും ജോയ്സ് ജോര്‍ജും നാളെ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കത്ത് നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :