ലോക് സഭയില്‍ കനത്ത ബഹളം: സഭ പിരിഞ്ഞു

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (16:05 IST)
ബഹളെത്തെതുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു. തെലങ്കാന രാഷ്ട്രസമിതി, ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍ കനത്ത ബഹളം വെച്ചതിനെതുടര്‍ന്ന് സഭ പിരിയുകയായിരുന്നു. ആന്ധ്രപ്രദേശ് പുനരേകീകരണ നിയമത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ടിആര്‍എസിന്റെ പ്രതിഷേധത്തിന് വഴിവെച്ചത്.

ബിജെഡി അംഗങ്ങള്‍ പോളാവരം അണക്കെട്ട് വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ ബഹളം ശക്തമാക്കിയതോടെ സഭാ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

സഭാ പിരിയുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം സഭയുടെ മേശപുറത്തുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് രാഷ്ട്രപതിക്ക് വേണ്ടി നയപ്രഖ്യാപന പ്രസംഗം മേശപുറത്തുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :