കേന്ദ്രത്തിന് ഹരിത ട്രൈബ്യൂണലിന്റെ വിമർശനം; കസ്തൂരി രംഗനില്‍ നിലപാടായില്ല

 പശ്ചിമഘട്ട സംരക്ഷണം , ഹരിത ട്രൈബ്യൂണല്‍ , ന്യൂഡൽഹി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 7 ജൂലൈ 2014 (14:17 IST)
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേസിൽ കേന്ദ്ര സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം. അതേസമയം കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയില്ല.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റുണ്ടെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ തെറ്റുകൾ വരുത്തിയതിന് കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ കേസെടുക്കേണ്ടതാണ്. എന്നാൽ ഇപ്പോൾ അതിനു മുതിരുന്നില്ല. തെറ്റുകൾ തിരുത്തി രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

കസ്തൂരി രംഗൻ റിപ്പോർട്ട് വിഷയത്തില്‍
വിജ്ഞാപനം ഇനിയും വൈകുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാൽ കരട് വിജ്ഞാപനം വൈകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :