വിലക്കയറ്റം ആശങ്ക വേണ്ടെന്ന് അരുൺ ജെയ്റ്റ്‌ലി

അരുൺ ജെയ്റ്റ്‌ലി , ന്യൂഡൽഹി , വിലക്കയറ്റം , ഭക്ഷ്യമന്ത്രിമാരുടെ യോഗം
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 4 ജൂലൈ 2014 (13:30 IST)
രാജ്യത്ത് കുതിക്കുന്ന വില കയറ്റത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. സംസ്ഥാനങ്ങൾ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാനുള്ള നടപടിയെടുക്കണമെന്നും ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ വിലക്കയറ്റം തടയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വില വർദ്ധനയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തവണ മൺസൂൺ സാധാരണയിലും കുറഞ്ഞ അളവിൽ മാത്രമെ ലഭിക്കു എന്നാണ് പ്രവചനം. അതിനാല്‍ വിലക്കയറ്റം ഉണ്ടാകും. ഈ സാഹചര്യത്തില്‍ പൂഴ്ത്തിവയ്പുകാർ മുതലെടുക്കുകയാണ് ചെയ്യുന്നത്. ജൂലായ് മുതൽ ഡിസംബർ വരെ ചില സാധനങ്ങളുടെ വില ഉയരാറുണ്ട്. കഴിഞ്ഞ വർഷം 70 മുതൽ 100 രൂപ വരെ ഉയർന്നിരുന്നു. അത് അനുസരിച്ച് നോക്കുകയാണെങ്കിൽ ഇപ്പോൾ വില കുറവാണ്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യോൽപാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതിനാൽ തന്നെ വില വർദ്ധനയുണ്ടാവും. അതിനർത്ഥം ഇടനിലക്കാർ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നു എന്നാണ്. ഇങ്ങനെ ഇടനിലക്കാർ പൂഴ്ത്തിവച്ചിരിക്കുന്ന സാധനങ്ങൾ കണ്ടെടുക്കുകയാണ് വലിയ വെല്ലുവിളിയെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :