ജയരാജ് മികച്ച സംവിധായകൻ, ശ്രീദേവി നടി, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, ഫഹദ് സഹനടന്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ്: പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, മികച്ച സഹനടന്‍ ഫഹദ് ഫാസില്‍

അപര്‍ണ| Last Modified വെള്ളി, 13 ഏപ്രില്‍ 2018 (12:38 IST)
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും തൊണ്ടിമുതൽ നേടി. മികച്ച സംവിധായകനായി ജയരാജനെ തിരഞ്ഞെടുത്തു. ഭയാനകം എന്ന ചിത്രത്തിനാണ് അവാര്‍ഡ്.

സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. മലയാള ചിത്രങ്ങല്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും വരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.

മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
മികച്ച തിരക്കഥ - തൊണ്ടിമുതല്‍ സജീവ് പാഴൂര്‍
മികച്ച അവലം‌മ്പിത തിരക്കഥ- ഭയാനകം - ജയരാജ്
മികച്ച ഛായാഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍ - ഭയാനകം
പ്രത്യേക പരാമര്‍ശം - പാര്‍വതി (ടേക്ക് ഓഫ്)
മികച്ച ഗായകന്‍- യേശുദാസ് (പോയ് മറഞ്ഞ കാലം...)
മികച്ച മലയാള ചിത്രം - തൊണ്ടിമുതലും ദ്രക്സാക്ഷിയും (ദിലീഷ് പോത്തന്‍)
മികച്ച സഹനടന്‍ - ഫഹദ് ഫാസില്‍
മികച്ച നടി - ശ്രീദേവി (മോം)
മികച്ച നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
മികച്ച സംവിധായകന്‍ - ജയരാജ് (ഭയാനകം)
സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം - ആളൊരുക്കം

മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് അറുപത്തിയഞ്ചാമത് ദേശീയ ചലചിത്രപുരസ്കാരത്തിനായുള്ള അന്തിമപട്ടികയിലിടം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :