മലയാള സിനിമയുടെ രക്ഷകനാകാന്‍ മമ്മൂട്ടിയുടെ പരോള്‍!

മലയാള സിനിമയ്ക്ക് ഇനി ഇങ്ങനെ സംഭവിക്കില്ല, വഴിത്തിരിവായി മമ്മൂട്ടിയുടെ പരോള്‍!

അപര്‍ണ| Last Modified വെള്ളി, 13 ഏപ്രില്‍ 2018 (11:35 IST)
മമ്മൂട്ടി നായകനായ പരോള്‍ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ നിന്നും സമ്മിശ്രാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍, റിലീസ് ചെയ്തതിന്റെ അന്നു തന്നെ ചിത്രത്തെ മോശമായി ചിത്രീകരിച്ച് നിരൂപണം എഴുതിയ മാതൃഭൂമിക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവ്.

പരോള്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍, ഓണ്‍ലൈന്‍, പത്രം എന്നിവയ്ക്ക് എതിരെയാണ് ആന്റണി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നിര്‍മ്മാതാവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.

മലയാള സിനിമയ്ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് ഒരു വഴിത്തിരിവാകണമെന്നും നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ് പറഞ്ഞു. ഇതാദ്യമായിട്ടല്ല മോശം നിരൂപണം എഴുതിയതിന്റെ പേരില്‍ മാതൃഭൂമി വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്.

മഹത്തായ നിയമ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഈ രാജ്യത്ത് ഇതുപോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തികളെ എന്തു വില കൊടുത്തും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരികയും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കുകയും ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :