ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് ഇന്ത്യയുടെ കരുത്ത്: പ്രധാനമന്ത്രി

 നരേന്ദ്ര മോഡി , ആസിയാൻ ഉച്ചകോടി , മലേഷ്യ
ക്വലാലംപുർ| jibin| Last Modified ശനി, 21 നവം‌ബര്‍ 2015 (10:57 IST)
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കുന്നത്. എല്ലാ മേഖലകളിലേയും മാറ്റമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിൽ 13-മത് ആസിയാൻ ഉച്ചകോടിയിൽ അംഗ രാജ്യങ്ങളെ അഭിസംബോധന ചെയ്‌ത് മോഡി പറഞ്ഞു.

കാർഷിക വ്യാവസായിക രംഗങ്ങളിലും നിക്ഷേപങ്ങളിലും വലിയ മാറ്റങ്ങൾ പ്രകടമായിരിക്കുകയാണ്. ഇന്ത്യ പുരോഗതിയിലേക്ക് നീങ്ങുകയാണ്. ആസിയാൻ രാജ്യങ്ങൾ സാമ്പത്തിക ശക്തി കേന്ദ്രങ്ങളാകും. ഇതാണ് ആസിയാൻ രാജ്യങ്ങളുടെ വളർച്ചാ നിരക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയും ആസിയൻ രാജ്യങ്ങളും പരസ്പരം പങ്കാളികളാണെന്നും മോഡി പറഞ്ഞു.

മൂന്നു ദിവസത്തേക്കാണ് ആസിയാന്‍ ഉച്ചകോടി.
സാമ്പത്തിക-സാംസ്കാരിക ഉടമ്പടികളിൽ ഇന്ത്യയും മലേഷ്യയും ഒപ്പുവെക്കുമെന്ന് ഇന്ത്യ ഇന്‍റർനാഷണൽ ബാങ്ക് (മലേഷ്യ) ഡയറക്ടർ ദാതുക് ഭുപത്രായി പറഞ്ഞു. മലേഷ്യയുമായി സാമ്പത്തികം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നീ വിഷയങ്ങളില്‍ സുപ്രധാനമായ കരാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മലേഷ്യയില്‍ വെച്ചു ചൈനീസ് പ്രധാനമന്ത്രി ലി കിയാങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതാണ് പ്രധാന പരിപാടി. കൂടാതെ വിയറ്റ്നാം, ന്യൂസിലൻഡ്, ജപ്പാൻ അടക്കം മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.


ആസിയാന്‍ ഉച്ചകോടിയില്‍ ഐഎസിനെതിരേ ആഗോലതലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചാ വിഷയങ്ങളാകുമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. ദക്ഷിണ ചൈനാസമുദ്രമേഖല സംബന്ധിച്ച തര്‍ക്കമാണ് മറ്റൊരു വിഷയം. ഉച്ചകോടിക്ക് നേരേ ഭീകരാക്രമണമുണ്ടാവാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പിന്നീട് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മോഡി സിംഗപ്പൂരിലേക്കു പോകും. സിംഗപ്പൂരുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സന്ദര്‍ശനം. സിംഗപ്പൂരിൽ നടക്കുന്ന 10മത് കിഴക്കനേഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :