മോഡിയുടെ യാത്ര ഇനി മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും

 നരേന്ദ്ര മോഡി , പ്രധാനമന്ത്രി , ദക്ഷിണ ചൈനാസമുദ്രം
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (08:06 IST)
കിഴക്കന്‍ രാജ്യങ്ങളുമായി ബന്ധം കൂട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത വിദേശ പര്യടനം മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും. ഈ മാസം 21 മുതൽ 25 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളുമായി സാമ്പത്തിക- വാണിജ്യ കരാറുകളില്‍ ധാരണയുണ്ടാക്കും.

മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര ഉച്ചകോടിയിലും തുടർന്നു പത്താമതു കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഈ സന്ദർശത്തിനിടയിൽ പ്രധാനമന്ത്രി ജപ്പാൻ, ചൈന, ന്യൂസീലൻഡ്, വിയറ്റ്നാം, മ്യാൻമാർ എന്നീ രാഷ്ടങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും.

വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം, വാണിജ്യം എന്നീ വിഷയങ്ങളില്‍ രാഷ്‌ട്രത്തലവന്‍‌മാരുമായി മോഡി ചര്‍ച്ച നടത്തും. ദക്ഷിണ ചൈനാസമുദ്രം സംബന്ധിച്ച തർക്കങ്ങൾ കൂടിക്കാഴ്‌ചകളില്‍ പരിഹരിക്കാമെന്നാണ് വിലയിരുത്തല്‍. ആസിയാനിലെ പത്ത് അംഗരാഷ്ട്രങ്ങളുമായി പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണത്തിനും ചർച്ചകൾ നടത്തും. മോഡി 23ന് ആണു സിംഗപ്പൂരിലെത്തുക. പ്രധാനമന്ത്രി ലീ സിയാൻ ലൂംഗുമായി നടത്തുന്ന ചർച്ചകൾക്കു ശേഷം കരാറുകളിലും ഒപ്പുവയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :