നരേന്ദ്രമോദി പലസ്തീനിലേക്ക്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം

നരേന്ദ്രമോദി, പ്രധാനമന്ത്രി, പലസ്തീന്‍, യുഎഇ, ഒമാന്‍, Nerendra Modi, PM, Palestine, UAE, Oman
ന്യൂഡല്‍ഹി| BIJU| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2018 (20:54 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലേക്ക്. ഈ മാസം പത്താം തീയതിയാണ് മോദി പലസ്തീനിലെത്തുക. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

പത്താം തീയതി മുതല്‍ പന്ത്രണ്ടാം തീയതിവരെ യു എ ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി എത്തും. പലസ്തീനില്‍ റാമല്ലയിലാണ് മോദി എത്തുന്നത്. ഒമാനിലും ഇതാദ്യമായാണ് മോദി എത്തുന്നത്.

സന്ദര്‍ശനത്തിനിടെ യു എ ഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യു എ ഇ പ്രസിഡന്‍റിന്‍റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ സന്ദര്‍ശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :