പുടിന് നന്ദി പറഞ്ഞു; മോഡി തുർക്ക്‌മെനിസ്‌ഥാനില്‍

നരേന്ദ്ര മോഡി , മോഡി തുർക്ക്‌മെനിസ്‌ഥാനില്‍ , ട്വിറ്റർ , ബ്രിക്സ്
അഷ്ഗബട്ട് (തുർക്ക്മെനിസ്ഥാൻ)| jibin| Last Updated: ശനി, 11 ജൂലൈ 2015 (10:15 IST)
ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി റഷ്യയിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുർക്ക്‌മെനിസ്‌ഥാനിലെത്തി. ‘ഉച്ചകോടികൾക്കും യോഗങ്ങൾക്കും ചർച്ചകൾക്കുംശേഷം ഞാൻ പൂർണതൃപ്തനായാണ് റഷ്യവിടുന്നത്’- മോഡി തുർക്ക്‌മെനിസ്‌ഥാനിലേക്കു തിരിക്കും മുൻപ് സന്ദേശത്തിൽ വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന് അദ്ദേഹം പ്രത്യേക നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

‘ഹലോ തുർക്ക്മെനിസ്ഥാൻ, ഇന്ത്യയിൽ നിന്നുള്ള ആശംസകളുമായാണു ഞാനെത്തിയത്. ഫലപ്രദമായ സന്ദർശനം പ്രതീക്ഷിക്കുന്നു’- തുർക്ക്മെനിസ്ഥാനിൽ എത്തിയ ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. അഞ്ചംഗരാഷ്ട്ര കൂട്ടായ്മയായ ബ്രിക്സ് കൂടാതെ ഇന്ത്യയ്ക്കു പുതുതായി പൂർണ അംഗത്വം കിട്ടിയ ഷാങ്ഹായ് സഹകരണ സമിതി (എസ്‌സിഒ) ഉച്ചകോടിയിലും മോഡി പങ്കെടുത്തു.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും റഷ്യയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുംബൈ ഭീകരാക്രമണക്കേസിൽ സാക്കിയൂർ റഹ്മാൻ ലഖ്‌വിയുടെ വിചാരണ വേഗത്തിലാക്കുമെന്ന് ഷെരീഫ് വ്യക്തമാക്കിയപ്പോള്‍ പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് സമ്മേളനത്തിലേയ്ക്കുള്ള നവാസ് ഷെരീഫിന്റെ ക്ഷണം മോഡി സ്വീകരിക്കുകയും ചെയ്‌തു. എസ്‌സിഒ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :