ലഖ്‌വിയുടെ മോചനം: ചൈനയെ മോഡി പ്രതിഷേധമറിയിച്ചു

യുഫ(റഷ്യ)| jibin| Last Modified വ്യാഴം, 9 ജൂലൈ 2015 (12:17 IST)
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ച പാകിസ്ഥാന്റെ നടപടിയെ അനുകൂലിച്ച ചൈനയുടെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിഷേധമറിയിച്ചു. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംങിനെയാണ് മോഡി പ്രതിഷേധമറിയിച്ചത്.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ലഖ്‌വിയെ ന്യായീകരിച്ച ചൈനയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മോഡി പറഞ്ഞു. ഇരുവരും തമ്മില്‍ 85 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. ലഖ്‌വി, ഭീകരവാദം, വാണിജ്യ ഇടപാട്, അതിര്‍ത്തി വിഷയങ്ങള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.

കൂടിക്കാഴ്ച ഇന്ത്യ- ബന്ധത്തിന് പുതിയ ഊര്‍ജം പകര്‍ന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികളും വിശദമായി ചര്‍ച്ച ചെയ്തുവെന്നും ജയ്ശങ്കര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന അഞ്ചാമത്തെ ചര്‍ച്ചയാണെന്നും ഇത് ഇന്ത്യ- ചൈന ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :