ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; വിവാഹക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണ്ട

ന്യൂഡല്‍ഹി, ചൊവ്വ, 23 ജനുവരി 2018 (11:24 IST)

hadiya case,	advocate,	conversion,	marriage,	islam,	hindu,	woman, supreme court,	delhi,	kochi,	india,	ഹാദിയ കേസ്,	മതപരിവർത്തനം,	വിവാഹം,	ഇസ്ലാം,	മുസ്ലീം, ഹിന്ദു,	സ്ത്രീ,	സുപ്രീംകോടതി,	ദില്ലി,	കൊച്ചി,	ഇന്ത്യ
അനുബന്ധ വാര്‍ത്തകള്‍

ഹാദിയ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്നും പറഞ്ഞു. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി.
 
ഹാദിയയുടെ ഇഷ്ടവും വ്യക്തിസ്വാതന്ത്യവുമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ക‍ഴിച്ചതെന്ന് ഹാദിയ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കേണ്ട കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് എങ്ങനെയാണ് വിവാഹം റദ്ദാക്കുകയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. 
 
ഹാദിയയ്ക്ക് ഈ കേസില്‍ കക്ഷിചേരാനുള്ള അനുവാദവും കോടതി നല്‍കിയിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് അടുത്തമാസം 22 നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ടുള്ള എന്‍ ഐ എ അന്വേഷണം തുടര്‍ന്നുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്; ശ്രീ‌ജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

അനുജന്റെ മരണത്തിനു പിന്നിലുളവർക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് ...

news

ഹാദിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും; രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യം, എന്‍ഐഎ റിപ്പോര്‍ട്ട് സമർപ്പിക്കും

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാദിയാ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയയുമായുള്ള ...

news

'പദ്മാവത്' വിവാദം അവസാനിക്കുന്നില്ല; സിനിമ പ്രദർശിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് നൂറു കണക്കിന് സ്ത്രീകൾ

ഏറെ വിവാദങ്ങൾക്ക് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രമായ 'പത്മാവത്' 25ന് റിലീസിനൊരുങ്ങുകയാണ്. ...

Widgets Magazine