രാജ്യത്ത് ഇനിയും ഭീകരാക്രമണം ഉണ്ടായേക്കാം: ഫ്രഞ്ച് പ്രധാനമന്ത്രി

 പാരീസ് ഭീകരാക്രമണം , ഭീകരാക്രമണം , യൂറോപ്പ് , മാനുവൽ വാൽ‌സ്
പാരീസ്| jibin| Last Updated: തിങ്കള്‍, 16 നവം‌ബര്‍ 2015 (15:14 IST)
രാജ്യത്ത് ഇനിയും ഭീകരാക്രമണം ഉണ്ടായേക്കാമെന്നു ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൽ‌സ്. വരും ദിവസങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനെ നേരിടാന്‍ യൂറോപ്പ് ഒരുങ്ങിയിരിക്കണം. ആക്രമണങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിച്ചത് സിറിയയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

എങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംശയം തോന്നുന്ന ഇടങ്ങളില്‍ റെയ്‌ഡ് തുടരുകയാണ്.
നിരവധി പേരെ അറസ്‌റ്റു ചെയ്‌തു അന്വേഷണം വേഗത്തിലാക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മതനിരപേക്ഷത മനോഭാവം പുലർത്തുന്നതുകൊണ്ടും സ്ത്രീ പുരുഷ സമത്വമെന്ന ആശയം ഉൾക്കൊള്ളുന്നതിനാലുമാണ് ഐഎസ് ഫ്രാൻസിനെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണങ്ങള്‍ക്കുള്ള ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂ പറഞ്ഞു. ഫ്രഞ്ച് സഹോദരന്മാര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ട്. ആക്രമണം നടത്തിയ ചാവേറുകളില്‍ രണ്ടുപേര്‍ ബെല്‍ജിയത്തില്‍ താമസിച്ചിരുന്ന ഫ്രഞ്ച് പൗരന്‍മാരാണ്. ഇവര്‍ക്കും മറ്റ് ചാവേറുകള്‍ക്കും
ബെല്‍ജിയത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രസല്‍സില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുകളിലാണ് ചാവേറുകള്‍ എത്തിയത്. ഈ കാര്യം അന്വേഷണ സംഘത്തിന്
വ്യക്തമായിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഈ വാഹനങ്ങളുടെ പാര്‍ക്കിംഗ് ടിക്കറ്റുകളും ലഭിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഏഴു പേരെ അറസ്‌റ്റു ചെയ്‌തുവെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :