മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജ‌റ്റ് ഇന്ന്

 നരേന്ദ്ര മോഡി , അരുൺ ജയ്‌റ്റ്ലി, ബജ‌റ്റ് , കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified ശനി, 28 ഫെബ്രുവരി 2015 (07:55 IST)
ഒൻപതുമാസം പ്രായമായ നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജ‌റ്റ് ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. പ്രതിരോധ മേഖലയ്ക്ക് പ്രാ‍ധാന്യം നല്‍കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനുള്ള നിർദ്ദേശങ്ങളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നികുതി പരിഷ്‌കാരങ്ങൾക്കുള്ള നിർദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള പരിഷ്‌കാരങ്ങള്‍, ധന കമ്മി കുറയ്‌ക്കാൻ സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനുള്ള നിർദ്ദേശവും ബജറ്റില്‍ ഉണ്ടാകും. ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൂട്ടാൻ തീരുമാനിച്ച സാഹര്യത്തിൽ കേന്ദ്ര ഫണ്ടുകൾ വെട്ടിക്കുറച്ചേക്കും.

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതികളായ സ്വച്‌ഛഭാരത് അഭിയാൻ, മേക്ക് ഇൻ ഇന്ത്യ ഇന്നിവയ്ക്ക് അരുൺ ജയ്‌റ്റ്ലി മുന്‍ഗണന നല്‍കുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാല ദര്‍ശനത്തിന് ഊന്നല്‍ നല്‍കിയ റയില്‍വേ ബജറ്റ്, പൊതുബജറ്റിന്റെ സമീപനത്തെക്കുറിച്ചു കൂടിയാണു സൂചന നല്‍കിയത്.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില കുറയുകയും വിലകള്‍ അനുകൂലമായി നില്‍ക്കുകയും ചെയ്യുന്നതിന്റെ ഗുണഫലം ബജറ്റില്‍ പ്രതീക്ഷിക്കാം. അടിസ്ഥാനസൌകര്യ വികസനത്തിനുള്ള വന്‍ പദ്ധതികള്‍ക്ക് അടിത്തറ പാകാനുള്ള സാമ്പത്തിക ധൈര്യമാണ് ഇതുവഴി സര്‍ക്കാരിനു കൈവന്നിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :