മോഡി സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെ സമരം ആരംഭിച്ചു

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (15:14 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെ പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ സമരമാരംഭിച്ചു. ഡല്‍ഹിയലെ ജന്ദര്‍ മന്തറില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സമരം നടക്കുന്നത്.

നിരവധി ബിജെപി അനുകൂല സംഘടനകളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിന്ന് ആരംഭിച്ച ഏകതാപരിഷത്തിന്റെ പദയാത്രയും ഹസാരെയുടെ സമരത്തില്‍ പങ്കുചേരും.

ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ കര്‍ഷക വിരുദ്ധമാണെന്നും കര്‍ഷകരെ അവഗണിച്ച് വ്യവസായികെളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും ഹസാരെ ആരോപിച്ചു. ലോക്പാല്‍ സമരത്തിന് ശേഷം ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സമരമാണ് ഇത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :