ഒബാമയോട് യോജിക്കാതെ രാഹുൽ; ''മോഡിക്ക് വ്യത്യസ്തമായ ചിന്ത''

  നരേന്ദ്ര മോഡി , രാഹുൽ ഗാന്ധി , ബറാക് ഒബാമ , ബിജെപി
ലക്‌നൗ| jibin| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (11:44 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിക്ക് വ്യത്യസ്തമായ ചിന്തകളാണ് ഉള്ളതെന്നും. മോഡി കർമശേഷിയുള്ള നേതാവാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാഴ്ചപ്പാടിനോടും തനിക്ക് യോജിപ്പില്ലെന്നും രാഹുൽ വ്യക്തമാക്കി.

മോഡി കർമശേഷിയുള്ള നേതാവാണെന്നും അദ്ദേഹം ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണത്തിലെ മന്ദത ഇല്ലാതാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ മതിപ്പുളവാക്കുന്നവയാണെന്നുമാണ് ഒബാമ വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ നിലപാടിനെ വിമര്‍ശിച്ച രാഹുല്‍ ഡൽഹിയിലിരുന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുന്നയാളാണ് മോഡിയെന്നും വിമര്‍ശിച്ചു. കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റ് പാവപ്പെട്ടവരുടെ കൈകളിൽ യഥാർത്ഥ ശക്തി നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കും നരേന്ദ്ര മോഡിക്കും രാജ്യത്തെ സര്‍വ്വതും നിയന്ത്രിക്കണമെന്നാണ് ആഗ്രഹം. അതേസമയം ജനങ്ങൾക്ക് പഞ്ചായത്ത് രാജ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും മറ്റുമുള്ള അവകാശം എന്നിവയുടെ പ്രയോജനം എല്ലാ അര്‍ത്തത്തിലും എത്തിച്ച് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീകൾക്കും യുവാക്കൾക്കും അധികാരം നൽകണമെന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :