പുതിയ സി ബി ഐ ഡയറക്ടറുടെ നിയമനം: പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രത്യേക മീറ്റിംഗ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (11:59 IST)
പുതിയ സി ബി ഐ ഡയറക്ടറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെ ഔദ്യോഗിക വസതിയില്‍ പ്രത്യേക മീറ്റിംഗ് നടക്കും.
നാളെയാ‍ണ് മീറ്റിംഗ് നടക്കുക. നിലവിലെ സി ബി ഐ ഡയറക്ടറായ രഞ്ജിത്ത് സിന്‍ഹയുടെ കാലാവധി നാളെ അവസാനിക്കുന്ന സാ‍ഹചര്യത്തിലാണ് ഇത്.

മീറ്റിംഗില്‍ കേന്ദ്രസര്‍ക്കാരിലെയും പ്രതിപക്ഷത്തെയും ഉന്നതരും സുപ്രീംകോടതി ചീഫ് ജസ്റ്റിസും പങ്കെടുക്കും.
പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് മീറ്റിംഗില്‍ പങ്കെടുക്കുക. നേരത്തെ സുപ്രീംകോടതി രഞ്ജിത്ത് സിന്‍ഹയെ ടു ജി അഴിമതിക്കേസ് അന്വേഷണത്തില്‍ നിന്ന് നീക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :