മുട്ടക്കറിയുണ്ടാക്കി നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

മുട്ടക്കറിയുണ്ടാക്കി നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

ഉത്തർപ്രദേശ്| Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (15:06 IST)
മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവതിയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷജന്‍പൂറിലെ ദേവ്ദാസ് ഗ്രാമത്തിലാണ് സംഭവം. മങ്കേഷ് ശുക്ല(30) എന്ന യുവതിയെയാണ് ഭര്‍ത്താവ് നവനീത്(33) കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത്, ഭാര്യ മങ്കേഷിനോട് മുട്ടക്കറി വേണമെന്ന് ആവശ്യപ്പെടുകയും ഭാര്യ അത് ഉണ്ടാക്കാത്തിരിക്കുകയും ചെയ്‌തതിനെത്തുടർന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേർപ്പെട്ടു. തുടർന്ന് നവനീത് ദേഷ്യത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

കുറച്ച്‌ കഴിഞ്ഞ് തോക്കുമായി മടങ്ങിയെത്തിയ നവനീത് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇയാളുടെ പിതാവിന്‍റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ മങ്കേഷ് ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :