അഴിമതി ഇനി നടക്കില്ല ; ഫ്ലാറ്റുകള്‍ ഇടിച്ചു നിരത്താന്‍ ഹൈക്കോടതി ഉത്തരവ്

അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദർശ് ഹൗസിങ് സൊസൈറ്റി ഫ്ലാറ്റുകൾ പൊളിച്ചു നീക്കുവാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

മുംബൈ, ഹൈക്കോടതി, ആദർശ് ഫ്ലാറ്റ് mumbai, high court, adarsh flat
മുംബൈ| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (16:27 IST)
അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദർശ് ഹൗസിങ് സൊസൈറ്റി ഫ്ലാറ്റുകൾ പൊളിച്ചു നീക്കുവാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയായ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.

കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതര്‍ക്ക് എന്ന വ്യാജേന സേനയുടെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നുകൊണ്ട് 31 നില ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. എന്നാൽ, മന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ ഉദ്യോഗസ്​ഥർ തുടങ്ങിയവർക്ക് അനധികൃതമായി ഫ്ലാറ്റുകൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഹൈക്കോടതി മഹാരാഷ്ട്രാ സർക്കാറിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചൗഹാന്റെ രാജിക്കുവരെ കാരണമായതാണ് ആദർശ് ഫ്ലാറ്റ് അഴിമതി.
അശോക് ചവാന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിര്‍മ്മാണത്തിനു വേണ്ട പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ക്കു ആദര്‍ശ് സൊസൈറ്റി ഫ്‌ളാറ്റുകള്‍ ലഭിച്ചിരുന്നുവെന്നും സി ബി ഐ പ്രത്യേക കോടതിയില്‍ കൊടുത്ത പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2011 ജനുവരിയിൽ കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി പരിസ്​ഥിതി മന്ത്രാലയം ആദർശ് ഫ്ലാറ്റ് സൊസൈറ്റിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :