മുംബൈ|
jibin|
Last Modified ശനി, 14 ജൂണ്‍ 2014 (11:03 IST)
മുൻ കാമുകൻ മാനഭംഗപ്പെടുത്തിയെന്ന് ബോളിവുഡ് താരം പ്രീതി സിന്റ. ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമസ്ഥനും മുൻ കാമുകനുമായ നെസ് വാഡിയയ്ക്കെതിരെയാണ് മാനഭംഗത്തിന് ബോളിവുഡ് താരം പൊലീസിൽ പരാതി നൽകിയത്.
വാംഘഡെ സ്റ്റേഡിയത്തിൽ
മെയ് 30ന് നടന്ന ചെന്നൈ സൂപ്പർ കിംഗ്സും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയാണ്
നെസ് വാഡിയ മാനഭംഗപ്പെടുത്തിയതെന്ന് പരാതിയിൽ
പ്രീതി സിന്റ വ്യക്തമാക്കുന്നു. ഇതിനുശേഷം തന്നെ ഭീഷണിപ്പെടുത്തുകയും പ്രീതി സിന്റ പറഞ്ഞു.
എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ബോംബെ ഡൈയിംഗ് വസ്ത്ര വ്യവസായ സ്ഥാപനങ്ങളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ നെസ് വാഡിയ പറയുന്നത്. മുംബൈ മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.