പ്രവര്‍ത്തകര്‍ പണം സമ്പാദിക്കേണ്ട; ജനങ്ങളെ സേവിച്ചാല്‍ മതി: മുലായം സിംഗ് യാദവ്

   സമാജ്‍വാദി പാർട്ടി , മുലായം സിംഗ് യാദവ് , ഉത്തർപ്രദേശ്
ലളിത്പൂർ (ഉത്തർപ്രദേശ്)| jibin| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (09:56 IST)
സമാജ്‍വാദി പാർട്ടി പാവപ്പെട്ടവരുടെ പാർട്ടിയാണെന്ന് മുലായം സിംഗ് യാദവ്. പണം സമ്പാദിക്കുന്നതില്‍ അല്ല നമ്മള്‍ ശ്രദ്ധിക്കേണ്ടത്. പാവപ്പെട്ടവരായ ജനങ്ങളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ കാര്യത്തില്‍ തന്റെ പാർട്ടി നേതാക്കൾ ശ്രദ്ധ വെക്കണം. നമ്മുടെ ഈ ആദർശം രാജ്യത്തിലെ ജനങ്ങൾക്കു മുന്നിൽ കാണിച്ചുകൊടുക്കണമെന്നും പാർട്ടി നേതാവ് പറഞ്ഞു.

സമാജ്‍വാദി പാർട്ടിയുടെ ദേശീയ അധ്യക്ഷനാണ് ഞാൻ. നമ്മുടെ സംസ്ഥാനത്ത് അനധികൃത ഖനനങ്ങൾ നിരവധി നടക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലുമായി തന്റെ കുടുംബത്തിന് ബന്ധമുണ്ടെങ്കില്‍ എന്നെ അറിയിക്കണം. നമ്മള്‍ പണം ഉണ്ടാക്കാന്‍ അല്ല ശ്രമിക്കേണ്ടത്. ജനങ്ങളെ സേവിക്കുന്നതിനെക്കാൾ ബിസിനസ് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ് ഇന്ന് രാഷ്‌ട്രീയത്തില്‍ ഉള്ളതെന്നും മുലായം സിംഗ് യാദവ് വ്യക്തമാക്കി.

അടുത്ത കാലത്ത് നടന്ന ഒരു സര്‍വേയില്‍ ഉത്തർപ്രദേശാണ് വികസനത്തിന്റെ കാര്യത്തില്‍ ഒന്നാമതെന്ന് വ്യക്തമാക്കുന്നു. എത്രയും വേഗം നമുക്ക് ഒന്നാം സ്ഥാനത്ത് എത്തണം. സമാജ്‍വാദി പാർട്ടി തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത പ്രഖ്യാപനങ്ങൾ എല്ലാം തന്നെ സർക്കാർ നടപ്പിലാക്കി. സർക്കാർ ചെയ്ത അത്രയും വികസന പ്രവർത്തനങ്ങൾ മറ്റൊരു സർക്കാരും ചെയ്തിട്ടില്ലെന്നും മുലായം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :