ഒരു സ്ത്രീയെ നാല് പേര്‍ ചേര്‍ന്ന് എങ്ങനെ ബലാത്സംഗം ചെയ്യും: മുലായം

മുലായം സിംഗ് യാദവ് , ബലാത്സംഗം , സ്‌ത്രീകള്‍
ലക്നോ| jibin| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (14:02 IST)
സ്‌ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാദ പ്രസ്‌താവനയുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് വീണ്ടും രംഗത്ത്. നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യുമോ എന്നും ഇത് യഥാര്‍ഥത്തില്‍ സാധ്യമാണോ. പലപ്പോഴും സ്ത്രീയെ ഒരാളായിരിക്കും ബലാത്സംഗം ചെയ്യുന്നത് എന്നാല്‍ സംഭവം കേസും വിവാദവുമാകുബോള്‍ നാലു പേര്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകളുടെ നിരക്ക് വളരെ കുറവാണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും അതുപോലെ മധ്യപ്രദേശിലും ബലാത്സംഗ കേസുകള്‍ ഇതിലും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, ഡല്‍ഹിയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദമെന്നും ബലാത്സംഗ കേസുകള്‍ രാജ്യത്തു കുറവുള്ളതു യുപിയില്‍ മാത്രമാണെന്നും മുലായം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ മൊറാദാബാദിലെ ഒരു ചടങ്ങിനിടെയും ബലാത്സംഗത്തെക്കുറിച്ചു മുലായം വിവാദ പ്രസ്താവന നടത്തിയിരുന്നു. ബലാത്സംഗം ആണ്‍കുട്ടികള്‍ക്കു പറ്റുന്ന അബദ്ധമാണെന്നും അതിനു അവരെ തൂക്കിലേറ്റണ്ട കാര്യമില്ലെന്നുമായിരുന്നു മുലായത്തിന്റെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :