മമതയുടെ 'ചായ ചര്‍ച്ച' ഇന്ന്; കോണ്‍ഗ്രസിന് ക്ഷണമില്ല

മമത ബാനര്‍ജി  , മുലായം സിംഗ് യാദവ് , ബിജെ പി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (10:44 IST)
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബിഹാറിൽ ബിജെപിക്കെതിരെ പടയൊരുക്കം തുടങ്ങി.
എൻസിപി ചെയർമാർ ശരദ് യാദവിന്റെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിക്കുന്ന ചായ സല്‍ക്കാരത്തില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് യോഗത്തില്‍ പങ്കെടുക്കും. ജെ.ഡി.യു നേതാവ് നിതീഷ് കുമാർ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവർ പ്രതിനിധികളെ അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളും ചര്‍ച്ചയില്‍ പങ്കെടുക്കും.

തൃണമൂല്‍ കോണ്‍ഗ്രസ് ബിഹാറില്‍ മത്സരിക്കുന്നില്ലെങ്കിലും ബിജെപി വിരുദ്ധ യോഗത്തിലൂടെ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ കൂടിയാണ് മമതയുടെ പുതിയ നീക്കം. പശ്ചിമബംഗാളിൽ അടുത്തുതന്നെ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെ ചർച്ചയിലേക്കു ക്ഷണിച്ചാൽ ശരിയാകില്ലെന്നാണ് മമതയുടെ നിലപാട്. എന്നിരുന്നാലും അവരുടെ താൽപര്യമാണ് ഇത്തരത്തിലൊരു ചായ ചർച്ചയ്ക്കു കളമൊരുക്കിയത്.

രണ്ടു മാസത്തിനുള്ളിൽ ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കും. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കുകയും. ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ വിഘടിപ്പിക്കാനുമാണ് മമത ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :