മോഹന്‍ലാലിനെതിരേ സൈനിക അന്വേഷണം!

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (12:56 IST)
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലിനെതിരെ സൈനിക അന്വേഷണം. സൈനിക പദവി വഹിക്കുന്നതിനിടെ മുംബൈ സ്ഫോടനക്കേശ് പ്രതിയായ ബോളിവുഡ് നടന്‍ സഞ്ജീവ് ദത്തിനനുകൂലമായി ഫേസ്ബ്ക്ക് പോസ്റ്റിട്ടതിനേ തുടര്‍ന്നാണ് മോഹന്‍ലാലിനെതിരെ അന്വേഷണം വരുന്നത്. മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജി ജോസ് ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നല്‍കിയ പരാതിയാണ് അന്വേഷണത്തിനാധാരം.

1993 മാര്‍ച്ച് 12ന് നടന്ന മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ടാഡ കോടതി സഞ്ജയ് ദത്തിനെ ശിക്ഷിച്ചത്. പിന്നീട് സുപ്രീംകോടതി മുംബൈ സ്‌ഫോടനവുമായി ദത്തിന് ബന്ധമില്ലെന്ന് വിധിച്ചെങ്കിലും ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു. ഈ കോടതി വിധിയെ വിമര്‍ശിച്ച് സഞ്ജയ് ദത്ത് ദയക്ക് അര്‍ഹനാണെന്ന രീതിയില്‍ 2013 മാര്‍ച്ചില്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതിയത്.

'കഴിഞ്ഞ 20 വര്‍ഷം കൊണ്ട് എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സഞ്ജയ് ദത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹമിപ്പോള്‍ നല്ലൊരു പൗരനും സ്‌നേഹനിധിയായ കുടുംബനാഥനുമാണ്. സഞ്ജയ് തീര്‍ച്ചയായും ദയയും പിന്തുണയും അര്‍ഹിക്കുന്നു.' ഇതായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

സഞ്ജയ് ദത്തിനെ കുറ്റവാളിയാക്കിയതിനെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ചോദ്യം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. 'പ്രമുഖ വ്യക്തികളെ സൈന്യം പ്രത്യേക പദവി നല്‍കി ആദരിക്കുന്നത് അവരെ മാതൃകയായി കണ്ടുകൊണ്ടും സൈന്യത്തില്‍ ചേരാന്‍ യുവാക്കളെ പ്രചോദിപ്പിക്കാനുമാണ്. ഒരു കേണല്‍ എന്ന നിലയിലും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലും മോഹന്‍ലാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ട്.

കോടതി വിധിയോട് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ മോഹന്‍ലാല്‍ അത് ഡിവിഷന്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കണമായിരുന്നു. അല്ലാതെ ഫേസ്ബുക്ക് പോലുള്ള പൊതു ഇടത്തില്‍ നിന്നുകൊണ്ട് കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്നത് ശരിയായ നടപടിയല്ല എന്നും മോഹന്‍ലാനിന്റെ നടപടി തീവ്രവാദത്തേ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :