ന്യൂഡൽഹി|
jibin|
Last Updated:
ബുധന്‍, 11 ഏപ്രില്‍ 2018 (18:54 IST)
ലഭിക്കുന്ന വേദികളിലെല്ലാം രാഷ്ട്രസ്നേഹവും ബിജെപിയുടെ മഹത്വവും പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പേര് വീണ്ടും മറന്നു.
ഗാന്ധിജി നേതൃത്വം നല്കിയ ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങിനിടെ ‘മോഹൻലാൽ കരംചംന്ദ് ഗാന്ധി’ എന്നാണ് രാഷ്ട്രപിതാവിനെ പ്രധാനമന്ത്രി വിളിച്ചത്. ജൻതാ കി റിപ്പോർട്ടറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ബിഹാറിലെ മോത്തിഹാരിയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു
മോദി പങ്കെടുത്ത ചടങ്ങ് നടന്നത്. ഭോജ്പുരിയിൽ സംസാരിച്ചു തുടങ്ങിയ അദ്ദേഹം ബിഹാറി ഹിന്ദിയിലേക്കു തിരിഞ്ഞതോടെയാണ് നാക്ക് പണികൊടുത്തത്. “മോഹൻലാൽ” കരംചന്ദ് ഗാന്ധിയെ മഹാത്മ ആക്കിയതും ബാപ്പു ആക്കിയതും ബിഹാറായിരുന്നു എന്നാണ് മോദി പ്രസംഗിച്ചത്.
ഇത് മൂന്നാം തവണയാണ് മോദിക്കു ഗാന്ധിജിയുടെ പേര് തെറ്റുന്നത്. ഈ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.