ലാലേട്ടനെ കണ്ടു പഠിക്കണം എന്നാണ് ഞാൻ എന്റെ മക്കളോട് പറയാറുള്ളത്; മല്ലിക സുകുമാരന്റെ വാക്കുകൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

ചൊവ്വ, 10 ഏപ്രില്‍ 2018 (17:48 IST)

ലാലേട്ടനെ കണ്ടുപഠിക്കണം എന്നാണ് ഇന്ദ്രജിത്തിനോടും പ്രിഥ്വിരാജിനോടും പറയാറുള്ളതെന്ന് മല്ലിക സുകുമാരൻ. ഇന്ദ്രജിത്തും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളാവുന്ന മോഹൻലാൽ എന്ന സിനിമയുടെ ഓഡിയൊ ലോഞ്ച് ചടങ്ങിലാണ് മല്ലിക സുകുമാരൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറന്നത്. 
 
ആറാം ക്ലാസു മുതൽ താനാണ് മോഹൻലാലിനെ സ്കൂളിൽ കൊണ്ടു വിട്ടിരുന്നത് താനാണ് എന്നും ലാലുവിനു താൻ മല്ലിക ചേച്ചിയാണെന്നും അവർ പറഞ്ഞു. താൻ ഇപ്പോഴും മോഹൻലാലിനെ ലാലു എന്ന് തന്നെയണ്` വിളിക്കുന്നത്. മോഹൻലാലിന് ആളുകളോടുള്ള സ്നേഹവും ബഹുമാനവും കണ്ടു പടിക്കേണ്ടതാണ്. മോഹലാലും കുടുംബവുമായി വർഷങ്ങളായി വളരെ അടുത്ത ബന്ധമാണുള്ളത്. വീട്ടിലൊ സിനിമയുമായി ബന്ധപ്പെട്ടൊ എന്ത് പരിപാടിയുണ്ടായാലും മോഹൻലാൽ തന്നെ ക്ഷണിക്കാൻ മറക്കാറില്ലെന്നും ഇവർ പ;റയുന്നു. 
 
മോഹൻലാൽ എന്ന പേരിൽ ഒരു ചിത്രം വരുമ്പോൾ അതിൽ തന്റെ മകൻ അഭിനയിക്കുന്നു എന്നതിൽ അഭിമാനിക്കുന്നു. സിനിമയിൽ മഞ്ജു വാര്യരുടെ കൂടെയാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത് എന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ലാലു നിർമ്മിച്ച പിൻഗാമി എന്ന ചിത്രത്തിൽ സുകുവേട്ടൻ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾകിപ്പുറം ലാലുവിന്റെ ചോട്ടാമുംബൈ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ അമ്മയായി തന്നെ അഭിനയിക്കാൻ കഴിഞ്ഞു എന്നും മല്ലിക സുകുമാരൻ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഞാന്‍ ഗര്‍ഭിണിയാണ്... എന്‍റെ ഭര്‍ത്താവിനെ അവര്‍ കൊന്നു, എന്നെയും കൊല്ലും...

‘ലില്ലി’ എന്ന പുതിയ സിനിമ ശരിക്കും ഒരു പരീക്ഷണമാണ്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം ...

news

മഞ്ജുവിന് കൂട്ട് മോഹന്‍ലാല്‍, ദിലീപ് ഒറ്റയ്ക്ക്! - ഇത്തവണ ജയം ആര്‍ക്ക്?

ദിലീപിന്റെ തലവര മാറ്റിമറിച്ച ദിവസമായിരുന്നു 2017 സെപ്തംബര്‍ 28. ദിലീപിന്റെ രാമലീല റിലീസ് ...

news

‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് - മോഹന്‍ലാല്‍’; വൈറലായി ഗാനം

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പ്രേക്ഷകര്‍ ...

news

പരോള്‍ ഒരു രാഷ്ട്രീയ സിനിമയല്ല, അലക്സിനെ കമ്മ്യൂണിസ്റ്റ് ആക്കിയതിന് കാരണമുണ്ട്!

അജിത് പൂജപ്പുരയുടെ തിരക്കഥയില്‍ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ ഇപ്പോള്‍ ...

Widgets Magazine