ഞാന്‍ ഗര്‍ഭിണിയാണ്... എന്‍റെ ഭര്‍ത്താവിനെ അവര്‍ കൊന്നു, എന്നെയും കൊല്ലും...

ചൊവ്വ, 10 ഏപ്രില്‍ 2018 (17:15 IST)

ലില്ലി, ലില്ലി ടീസര്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, ജയറാം, Lilli, Lilly, Lilli Teaser, Prithviraj, Mohanlal, Jayaram

‘ലില്ലി’ എന്ന പുതിയ സിനിമ ശരിക്കും ഒരു പരീക്ഷണമാണ്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്’ ഇപ്പോള്‍ പരീക്ഷണ ചിത്രങ്ങള്‍ക്കായി ‘ഇ ഫോര്‍ എക്സ്‌പെരിമെന്‍റ്സ്’ എന്ന ബാനര്‍ കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ്. ലില്ലി ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
 
പൃഥ്വിരാജാണ് ചിത്രത്തിന്‍റെ ടീസര്‍ തന്‍റെ എഫ് ബി പേജിലൂടെ പുറത്തുവിട്ടത്. വളരെ ഷോക്കിംഗായ ഒരു അനുഭവമാണ് ഈ ടീസര്‍. അതുകൊണ്ടുതന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷയും ഏറുകയാണ്. ഗര്‍ഭിണിയായ ലില്ലി എന്ന പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്നിടത്താണ് സിനിമ തുടങ്ങുന്നതെന്ന് ടീസര്‍ വെളിപ്പെടുത്തുന്നു.
 
ഒരു ഷോക്കിംഗ് ത്രില്ലര്‍ എന്ന നിലയില്‍ ഒരുപാട് വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവും. മലയാള സിനിമയില്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത തരത്തില്‍ വയലന്‍റായ രംഗങ്ങള്‍ ഉള്ളതുകൊണ്ടുമാത്രം ഇതൊരു കുടുംബചിത്രമല്ലെന്ന് കരുതരുത്. ഇന്ന് സമൂഹത്തില്‍ എവിടെയും നടക്കാവുന്ന ഒരു പ്രമേയമാണ് ലില്ലി കൈകാര്യം ചെയ്യുന്നത്.
 
സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. എഡിറ്റിംഗ് അപ്പു ഭട്ടതിരി. ജൂലൈയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മഞ്ജുവിന് കൂട്ട് മോഹന്‍ലാല്‍, ദിലീപ് ഒറ്റയ്ക്ക്! - ഇത്തവണ ജയം ആര്‍ക്ക്?

ദിലീപിന്റെ തലവര മാറ്റിമറിച്ച ദിവസമായിരുന്നു 2017 സെപ്തംബര്‍ 28. ദിലീപിന്റെ രാമലീല റിലീസ് ...

news

‘ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് - മോഹന്‍ലാല്‍’; വൈറലായി ഗാനം

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പ്രേക്ഷകര്‍ ...

news

പരോള്‍ ഒരു രാഷ്ട്രീയ സിനിമയല്ല, അലക്സിനെ കമ്മ്യൂണിസ്റ്റ് ആക്കിയതിന് കാരണമുണ്ട്!

അജിത് പൂജപ്പുരയുടെ തിരക്കഥയില്‍ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ ഇപ്പോള്‍ ...

news

വിവാഹം വൈകുന്നതിന് കാരണം ദിപീകയുടെ നടുവേദനയോ? - രണ്‍‌വീര്‍ പറയുന്നു

അനുഷ്ക ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ തമ്മിലുള്ള വിവാഹത്തിന് ശേഷം ബോളിവുഡ് ഏറെ ...

Widgets Magazine