മോഡി ഇന്ന് മുതല്‍ എസ്‌പി‌ജി സംരക്ഷണയിലാണ്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 20 മെയ് 2014 (13:43 IST)
നരേന്ദ്ര മോഡിക്ക് ഇന്ന് മുതല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സംരക്ഷണയിലാണ്. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തതോടെയാണ് എസ്‌പിജി സംരക്ഷണം നല്‍കുന്നത്.

നിലവില്‍ മോഡിക്ക് ഇസഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണുള്ളത്. 50ലധികം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരും എസ്പിജി കമാന്‍ഡോകളുമാണ് നിലവില്‍ അദ്ദേഹത്തിന്‍െറ സുരക്ഷ ക്രമീകരിക്കുന്നത്. ഡല്‍ഹിയിലുള്ളപ്പോള്‍ ഡല്‍ഹി പൊലീസിന്‍െറ സഹായവുമുണ്ട്.

രാജിവെച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി വാജ്പേയ് എന്നിവര്‍ക്കാണ് നിലവില്‍ എസ്പിജി സുരക്ഷയുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :