മന്‍‌മോഹന്‍ സിംഗ് രാജിവെച്ചു

ന്യൂഡല്‍ഹി| Last Modified ശനി, 17 മെയ് 2014 (13:33 IST)
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാജിവെച്ചു. ഇന്ന്‌ 12.45 നു രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിച്ച്‌ രാജിക്കത്ത്‌ നല്‍കി. രാജിവയ്‌ക്കുന്നതിനു മുമ്പായി ഇന്നു രാവിലെ മന്‍മോഹന്‍ സിംഗ്‌ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. അതിന് ശേഷം മന്‍‌മോഹന്‍ സിംഗ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം മാനിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു . കഴിഞ്ഞ പത്തു വര്‍ഷവും രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്പ് ദൂരദര്‍ശനിലൂടെ രണ്ട് മിനിട്ട നീണ്ട വിട വാങ്ങല്‍ പ്രസംഗമാണ് മന്‍മോഹന്‍ സിംഗ് നടത്തിയത്.

കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരു സംസ്ഥാനത്തും രണ്ടക്കം കടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :