മോഡിക്കൊപ്പം തീര്‍ഥാടനം നടത്താന്‍ യശോദയ്ക്ക് ആഗ്രഹം

ന്യൂഡല്‍ഹി| Last Modified ശനി, 17 മെയ് 2014 (16:31 IST)
മോഡിക്കൊപ്പം തീര്‍ഥാ‍ടനം നടത്താന്‍ ഭാര്യ യശോദ ബെന്നിന്‌ ആഗ്രഹം. ഗുജറാത്തിലെ അംബാദേവിയുടെ തീര്‍ഥാടന കേന്ദ്രത്തില്‍ ഭര്‍ത്താവിനൊപ്പമെത്തി പ്രാര്‍ത്ഥിക്കണമെന്നാണ്‌ യശോദയുടെ ആഗ്രഹം. അംബാദേവിയുടെ അനുഗ്രഹം ഭര്‍ത്താവിന്‌ ഐശ്വര്യര്യമുണ്ടാക്കുമെന്ന്‌ യശോദ ഉറച്ചു വിശ്വസിക്കുന്നു. തന്റെ പതിനെട്ടാം വയസ്സിലാണ്‌ മോഡി യശോദ ബെന്നിനെ വിവാഹം കഴിക്കുന്നത്‌. എന്നാല്‍ രാഷ്‌ട്രീയത്തില്‍ ആകൃഷ്‌ടനായ മോഡി അധികം വൈകാതെ ആര്‍‌എസ്‌എസ് പ്രചാരകനായി.

നിയമസഭ തെരഞ്ഞെടുപ്പുകളിലൊന്നും ഭാര്യയെ കുറിച്ച്‌ വെളിപ്പെടുത്താതിരുന്ന മോഡി ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പത്രികയിലാണ്‌ യശോദ ബെന്‍ ഭാര്യയാണെന്ന്‌ അംഗീകരിച്ചത്‌. മോഡി ഉപേക്ഷിച്ചു പോയെങ്കിലും ഭര്‍ത്താവിന്റെ ദീര്‍ഘായുസിനും ക്ഷേമത്തിനുമായി പ്രാര്‍ഥനയമായി കഴിയുകയാണ്‌ യശോദ.

വര്‍ഷങ്ങളായി അരി ആഹാരം ഉപേക്ഷിച്ച്‌ ഇവര്‍ വ്രതമനുഷ്‌ഠിക്കുന്നു.
തെരഞ്ഞെടുപ്പ്‌ ഫലം വന്നെങ്കിലും അതേക്കുറിച്ച്‌ പ്രതികരിക്കാന്‍ യശോദ വിസമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :