ന്യൂഡല്‍ഹി|
VISHNU N L|
Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (13:52 IST)
രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ മാറ്റംവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നീതിന്യായ രംഗത്ത് പരിഷ്കരണം ആവശ്യമാണെന്നും ട്രൈബ്യൂണലുകള്‍ നിര്‍ത്തലാക്കണമെന്നും മോഡി പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നീതിന്യായ സംവിധാനം കുറ്റമറ്റതും ശക്തവുമായിരിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. സാധാരണ പൌരന് നീതി ഉറപ്പാക്കണം. ട്രൈബ്യൂണുകള്‍ പെട്ടെന്ന് നീതി ലഭിക്കുന്നതിന് തടസ്സമുണ്ടാക്കുന്നു. അതിനാല്‍ അവ നിര്‍ത്തലാക്കണം. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഗൌരവമുള്ള വിഷയമാണ്. അതിനുള്ള പരിഹാരം എത്രയും പെട്ടെന്ന് കണ്ടെത്തണം. നീതിന്യായരംഗവും ഭരണസംവിധാനവും തമ്മില്‍ നല്ല തരത്തിലുള്ള ബന്ധം അത്യാവശ്യമാണ് -മോഡി അഭിപ്രായപ്പെട്ടു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.