അടഞ്ഞത് 18,000 പേരുടെ ഭാവി, നാളെമുതല്‍ എന്തുചെയ്യുമെന്നറിയാതെ തൊഴിലാളികള്‍

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (18:13 IST)
സംസ്ഥാന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയതോടെ സംസ്ഥാന്ത്ത് ഇന്നു രാത്രിയൊടെ പൂട്ടാന്‍ പോകുന്നത് 300 ബാറുകള്‍. എന്നാല്‍ ഇത്രയും ബാറുകള്‍ ഇന്ന് രാത്രി പത്തരയൊടെതന്നെ പൂട്ടി സീല്‍ ചെയ്യുമെന്ന് എക്സൈസ് മന്ത്രി കെ ബാബുവും പറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നത് 18,000 തൊഴിലാളികളാണ്.

സംസ്ഥാന്ത്ത് പൂട്ടാ‍ന്‍ പോകുന്ന 300 ബാറുകളിലെ തൊഴിലാളികളാണ് ഇത്രയും പേര്‍. ഇന്ന് അര്‍ധ രാത്രിയോടെ ഇത്രയും പേര്‍ക്ക് ഒറ്റയടിക്ക് തൊഴിലില്ലാതാകും. പലരും വര്‍ഷങ്ങളായി ബാറിലെ ജോലികൊണ്ട് കുടുംബം പുലര്‍ത്തുന്നവര്‍, ചിലര്‍ നിത്യ രോഗികള്‍, ചിലര്‍ കഠിനമായ ജോലികള്‍ക്ക് ശരീരം അനുവദിക്കാത്തവര്‍. നാളെമുതല്‍ നിത്യവൃത്തിക്കും മരുന്നുകളുടെ ചെലവിനും എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ആകുലപ്പെടുന്നവരാണിവര്‍.

പൂട്ടിയ 300 ബാറുകള്‍ക്ക് ഇനി ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത്രയും തൊഴിലാളികള്‍ക്ക് ജോലി വീണ്ടും ലഭിക്കുമെന്ന് ഉറപ്പില്ല. പലരും ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ക്കുള്ള് അപേക്ഷ നല്‍കാന്‍ പോലും ശ്രമിക്കുകയുമില്ല. അതിനാല്‍ തങ്ങളുടെ ഭാവിക്ക് സര്‍ക്കാര്‍ തന്നെ ഉറപ്പ് നല്‍കണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ തവന 418 ബാറുകള്‍ പൂട്ടിയപ്പോള്‍ 9 ബാര്‍ തൊഴിലാളികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണയും ഇത് അവര്‍ത്തിക്കതിരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :