ടൈം മാഗസിന്‍ പഴ്സന്‍ ഓഫ് ദി ഇയര്‍: അവസാന എട്ടില്‍ മോഡിയില്ല

ന്യൂയോര്‍ക്ക്| Last Updated: ചൊവ്വ, 9 ഡിസം‌ബര്‍ 2014 (13:42 IST)
ടൈം മാഗസിന്‍ പഴ്സന്‍ ഓഫ് ദി ഇയര്‍ തിരഞ്ഞെടുപ്പിലെ അവസാന പട്ടികയില്‍ നരേന്ദ്ര മോഡിയില്ല. പൂര്‍വ്വകാലചരിത്രമാണ് മോഡി എട്ടംഗ പട്ടികയില്‍ ഇടം ലഭിക്കാന്‍ തടസ്സമായത്.

എല്ലാവര്‍ഷവും വര്‍ഷവും
വാര്‍ത്തകളിലൂടെ ജനങ്ങളെ സ്വാധീനിച്ച വ്യക്തികളെയോ കൂട്ടായ്മയെയോ ആണ് ടൈം മാസിക പഴ്സന്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കുന്നത് . ഇതിനായി നടത്തിയ ഓണ്‍‍‌ലൈന്‍ വോട്ടിങ്ങില്‍ ഒന്നാ‍മതായി എത്തിയത് മോഡിയായിരുന്നു. എന്നാല്‍ പൂ‍ര്‍വ്വകാലചരിത്രമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്നാണ് മാഗസിന്‍ അധികൃതര്‍ അറിയിച്ചത്. പേഴ്സണ്‍ ഓഫ് ദി ഇയര്‍ തിരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നിര്‍ണ്ണായകമാണെങ്കിലും ടൈം മാസികയുടെ പത്രാധിപസമിതിയുടേതാണ് അന്തിമ തീരുമാനം.

അവസാന പട്ടികയില്‍ ഫെര്‍ഗൂസന്‍ പ്രതിഷേധക്കാര്‍, ആലിബാബ ഗ്രൂപ്പിന്‍റെ സി ഇ ഒ ജാക്ക് മാ, ആപ്പിള്‍ സി ഇ ഒ ടൈം കുക്ക്, പോപ്പ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റ്, റഷ്യന്‍ പ്രസി‍ഡന്‍റ് വ്ളാഡമിര്‍ പുടിന്‍, എബോളബാധിത മേഖലിയിലെ സന്നദ്ധപ്രവര്‍ത്തകര്‍, നാഷ്നല്‍ ഫുട്ബോള്‍ ലീഗ് കമ്മിഷനര്‍ റോജര്‍ ഗൂഡല്‍, കുര്‍ദ്ദിസ്ഥാന്‍ പ്രസിഡന്‍റ് മസൂദ് ബര്‍സാനി എന്നിവരാണ് ഇടം പിടിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :