മോഡി സര്‍ക്കാര്‍ പത്തിന പരിപാടികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (15:06 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍ക്കാറിന്റെ പത്തിന പരിപാടികള്‍ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്. ആരോഗ്യം, ജലം,​ വിദ്യാഭ്യാസം എന്നിവയ്ക്കാണ് പത്തിന കര്‍മപരിപാടികളില്‍ മുന്‍ഗണന.

മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കല്‍, അടിസ്ഥാന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ തുടങ്ങിയവയും പത്തിന പരിപാടികളില്‍ ഉള്‍പെടും. ജനങ്ങളെ സഹായിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും.

നയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും, നിക്ഷേപമേഖലയില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും, പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുമെന്നും പട്ടികയിലുണ്ട്. മന്ത്രിമാരോട് അടുത്ത നൂറു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :