കേന്ദ്ര മന്ത്രി സഭയില്‍ ഹിന്ദി ഭൂരിപക്ഷം

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 26 മെയ് 2014 (17:39 IST)
മോഡി മന്ത്രി സഭയില്‍ ഹിന്ദി ഭൂരിപക്ഷം. മന്ത്രിമാരില്‍ പകുതിപേരും ഹിന്ദി സംസാരിക്കുന്നവരാണെന്നതാണ് ഇപ്പോഴത്തെ വരാന്‍ പോകുന്ന മന്ത്രിസഭയുടെ പ്രത്യേകത. എന്നാല്‍ ബിജെപിക്ക് മികച്ച വിജയം നല്‍കിയ രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങള്‍ക്ക് മന്ത്രി സഭയി പ്രാതിനിത്യമില്ലത്തതും ശ്രദ്ധിക്കപ്പെട്ടു.

കേരളം, പശ്ചിമ ബംഗാള്‍, ജമ്മുകാശ്‌മീര്‍,തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാരാരും തന്നെയില്ല. ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ്‌,​ എട്ടു പേര്‍. മഹാരാഷ്‌‌ട്ര,​ മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചു പേര്‍ വീതം മന്ത്രിസഭയിലുണ്ട്.

മന്ത്രിസഭയില്‍ മൂന്നിലൊന്നു പേരും അതായത് ഏഴുപേരും വനിതകളാണെന്നതും അവര്‍ക്ക് മുഴുവനും കാബിനറ്റ്‌ പദവി ലഭിച്ചു എന്നതും പ്രത്യേകതയാണ്. 45 മന്ത്രിമാരില്‍ നിര്‍മല സീതാരാമന്‍,​ രാധാ മോഹന്‍ സിംഗ്,​ പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ പാര്‍ലമെന്റ് അംഗങ്ങളല്ല. ജാവഡേക്കറിന്റെ രാജ്യസഭാംഗമായുള്ള കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :