ജാതിരാഷ്ട്രീയം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (16:50 IST)
ജാതിബോധത്താൽ അധിഷ്ഠിതമായ രാഷ്ട്രീയം ഒഴിവാക്കി ധർമ്മബോധമുള്ളവരെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. ന്യൂഡൽഹിയിൽ രാഷ്ട്രകവിയും സ്വദേശിയുമായ
രാം ധാരി സിംഹ് ദിനകറിന്റെ കവിതകളുടെ സുവർണ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജ്ഞാനപീഠ അവാർഡ് ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ രാംധാരി സിംഗ് ദിനകർ ഹിന്ദിയിലെ വിഖ്യാത കവികളിൽ ഒരാളാണ് .

ബീഹാർ വികസിക്കാതെ ഭാരതത്തിന്റെ വികസനം പൂർണമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . ജാതിവ്യത്യാസമൊഴിവാക്കി ധാർമ്മികതയെ പിൻപറ്റാനാണ് രാം ധാരി സിംഹ് ദിനകർ ആഹ്വാനം ചെയ്തതെന്ന് മോഡി പറഞ്ഞു . ഒന്നോ രണ്ടോ സമുദായങ്ങളെക്കൊണ്ട് മാത്രം ഭരിക്കാൻ കഴിയില്ലെന്നും അത് ബീഹാറിന്റെ സാമൂഹ്യവികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും രാംധാരി സിംഗ് ദിനകർ പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി

ബീഹാറില്‍ തെരഞ്ഞെടുപ്പ് അടിത്തിരിരിക്കേയാണ് മോഡിയുടെ ആഹ്വാനം വന്നിരിക്കുന്നത് എന്ന് ശ്രദ്ദേയമാണ്. യാദവ പാര്‍ട്ടികള്‍ ഒന്നിക്കുന്ന ജനതാ പരിവാര്‍ ബിജെപിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :