ഇന്ത്യക്കാരെ അപമാനിച്ചതിനു മോഡി മാപ്പ് പറയണം: സുധീരന്‍

തിരുവന്തപുരം| Last Modified വ്യാഴം, 21 മെയ് 2015 (16:38 IST)
ഇന്ത്യക്കാരെ അപമാനിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളോടു മാപ്പ് പറയണമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. രാജീവ് ഗാന്ധി രക്തസാക്ഷിദിനത്തോടുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വ്യക്തി പ്രധാമന്ത്രിയായി ഇരിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു.

ദക്ഷിണ കൊറിയയില്‍വെച്ച് പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍
തന്റെ ഭരണത്തിനു മുമ്പ് രാജ്യത്ത് ജനിച്ചതില്‍ ഇന്ത്യന്‍ ജനത ലജ്ജിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മോഡി രാജ്യത്തെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ മോഡിയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :