ജി മോഹൻകുമാർ പുതിയ പ്രതിരോധ സെക്രട്ടറി

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (16:25 IST)
ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറിയായി മലയാളിയായ ജി. മോഹൻകുമാർ നിയമിതനായി. 1975 ലെ ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മോഹൻകുമാർ നിലവില്‍ പ്രതിരോധ വകുപ്പിലെ നിർമാണ വിഭാഗം സെക്രട്ടറിയാണ്. 60 വയസ് പൂർത്തിയാകുന്നതിനാൽ ഈ മാസം വിരമിക്കേണ്ടിയിരുന്ന മോഹൻകുമാറിന് രണ്ടു വർഷ അധിക കാലാവധി കൂടി ലഭിക്കും.

നിലവിലെ സെക്രട്ടറി ആർ.കെ. മാഥൂറിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. തിങ്കളാഴ്ച പുതിയ ചുമതല ഇദ്ദേഹം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. മോഡി സർക്കാരിന്റെ അഭിമാന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളിയാണ് ഇദ്ദേഹം. പദ്ധതിയിൽ പ്രതിരോധ മേഖലയ്ക്കാണ് ഉയർന്ന പ്രാധാന്യം സർക്കാർ നൽകുന്നത്. ഇന്ത്യ - യുഎസ് ഡിഫൻസ് ട്രേഡ് ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ് (ഡിറ്റിറ്റിഐ) കോ ചെയർമാനായ ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :